Sunday, December 15, 2019




എന്തു കൊണ്ട് ?
എന്തു കൊണ്ട് പൂരോരുട്ടാതി നക്ഷത്രക്കാർക്ക് ഒരു പ്രത്യേക വിവാഹ വെബ്സൈറ്റ് തുടങ്ങേണ്ടി വന്നു.

🌲🌲🌲 പൂരോരുട്ടാതി🌲🌲🌲നക്ഷത്രത്തില് ജനിച്ചവര് ബുദ്ധിപരമായ പ്രവര്ത്തനങ്ങള്, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും. ആത്മീയമായ ഉള്ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്. പൊതുവെ ആരോഗ്യവും ദീര്ഘായുസ്സും ഉള്ള ഇവര് ശുഭപ്രതീക്ഷ വെച്ചുപുലര്ത്തുന്നു. പാരംബര്യരീതികള് , നിയമങ്ങള് എന്നിവ പിന്ുടരാനും അനുസരിക്കാനുമാണ് ഇവര്ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പെരുമാറാനുമുള്ള കഴിവും ഇവര്ക്കുണ്ട്. തനിക്കും മറ്റുള്ളവര്ക്കും പ്രയോജനപ്രദമാകുന്ന രീതിയില് ഇവര് കാര്യങ്ങള് ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്വ്വം കേള്ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്ത്തിക്കുകയുള്ളു. സ്ഥിരമായ പ്രയത്നം, അഭിപ്രായ സ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്. എന്തെങ്കിലും തരത്തിലുള്ള മനോദുരിതം. പലപ്പോഴും ഇവര്ക്കുണ്ടായിക്കൊണ്ടിരിക്കും.വളരെ ചുരുക്കം പേരോട് മാത്രമേ ഇവർക്ക് ഒത്തു പോകാൻ കഴിയുകയുള്ളൂ .ഇത്തരക്കാരെ മനസ്സിലാക്കാൻ മറ്റൊരു പൂരോരുട്ടാതി യിൽ ജനിച്ച വ്യക്തിക്ക് മാത്രമേ സാധിക്കൂ .
പൊതുവെ സമാധാനപ്രിയരാണെങ്കിലും ചിലപ്പോൾ പൊട്ടിത്തെറിക്കും. ഇവർ ഒരു അസാധാരണ വ്യക്തിത്വത്തിനുടമയായിരിക്കും. ഉന്നതമായ ആശയങ്ങളുള്ളവരായിരിക്കും. ഇവർക്ക് ചെറിയ ചെറിയ പ്രശ്നങ്ങള് പോലും വലുതായി കാണുന്നവരാണ്. സ്വാദിഷ്ടമായ ഭക്ഷണം ഇവർ ഇഷ്ടപ്പെടുന്നു. ഇവരുടെ വ്യക്തിത്വം പ്രശംസനീയമാണ്. ആഡംബരം ഇഷ്ടപ്പെടാറില്ല. നിഷ്പക്ഷമായി കാര്യങ്ങള് വിലയിരുത്തുന്നവരാണിവർ. കർമ്മകുശലത ഉള്ളതിനാൽ ഭംഗിയായി നിർവഹിക്കും. മറ്റുള്ളവരെ സഹായിക്കാൻ പ്രഗത്ഭരായിരിക്കും. ധനപരമായി നല്ല പൊസിഷനല്ലെങ്കിലും മറ്റുള്ളവരെ സഹായിച്ച് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുകയില്ല. ഈശ്വരവിശ്വാസികളായിരിക്കും, സാധാരണക്കാരാണെങ്കിലും മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും അവരിൽനിന്നും മതിപ്പ് സമ്പാദിക്കാനും ഇവർക്ക് നല്ല കഴിവാണ്. പക്ഷപാതം എന്നത് ഇവർക്കില്ല. ബുദ്ധിമാൻമാരും ഏറ്റെടുക്കുന്ന ഏതു ജോലിയും കൃത്യമായും ചെയ്തു തീർക്കുന്നവരുമാണിവർ.
25നും 35നും മധ്യേയുള്ള സമയം ഏതുവിധ ലാഭത്തിനും തടസ്സങ്ങളുണ്ടാകും. 40നും മുകളിൽ 55 വരെയുള്ള സമയം സുവർണ്ണകാലമായിരിക്കും. ചിലവിൽ ഒരു കൺട്രോൾ ഉണ്ടായിരിക്കും. അച്ഛനിൽനിന്നും അഭിമാനവും ലഭിക്കും. അച്ഛൻ ഇവർക്ക് നല്ല പേരെടുക്കുന്നവരും നല്ല ഒരു സദാചാരചിന്തയുള്ള വ്യക്തിയുമായിരിക്കും. അത് ചിലപ്പോൾ സംസാരത്തിലോ, കലാപരമാകാം, എഴുത്തുകുത്തിലൂടെയുമാകാം. ഇത്തരം നല്ല സ്വഭാവശുദ്ധിയുള്ള അച്ഛനായതിനാൽ ഈ നക്ഷത്രക്കാരന് ഒരിടത്തും തല കുനിക്കേണ്ടിയോ, വഴക്കോ, പ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയുണ്ടാകില്ല. എങ്കിലും ഇവർ പിതാവുമായി കൂടെക്കൂടെ വഴക്കിടുന്നവരായിരിക്കും. പിതാവിന്റെ ഉപദേശം സ്വീകരിക്കുകയോ, സ്വീകരിച്ചാല് തന്നെ അതിനെ പ്രായോഗികതയില് വരുത്തുകയോ ചെയ്യില്ല. അതുകാരണം ക്ലേശങ്ങൾ പലതും അനുഭവിക്കേണ്ടിവരും.
സ്ത്രീകൾക്ക് ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും. തനിക്കും അന്യർക്കും പ്രയോജനമുണ്ടാകുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന പ്രവൃത്തിയിൽ സമർത്ഥനായിരിക്കും. ആഡംബരവസ്തുക്കളില് താൽപര്യമുണ്ടായിരിക്കും. മിതവ്യയശീലം ഉണ്ടായിരിക്കും. കുടുംബം നോക്കും.
എല്ലാത്തിനും ആലസ്യം മുന്നിട്ടു നിൽക്കും. സ്വന്തം സമ്പാദ്യം കുറവായിരിക്കും. മതവിശ്വാസികളായിരിക്കും എങ്കിലും ആചാരാനുഷ്ഠാനം കണ്ണടച്ചു വിശ്വസിക്കുകയില്ല. പരോപകാര തൽപരരായിരിക്കും. ഇതിനുവേണ്ടി ത്യാഗവും കഷ്ടവും സഹിക്കും. ഇതൊക്കെ കാരണമാകും ആൾക്കാർ ഇവരെക്കുറിച്ച് പല അപവാദങ്ങളും പറയും. സുഖഭോഗങ്ങൾ അനുഭവിക്കുന്നവനും സ്വന്തം പ്രവൃത്തിയിൽ മുഴുകിയിരിക്കുന്നവനുമായിരിക്കും. ചിന്താവ്യാകുലതയുള്ളവനും ധനികനും, സമർത്ഥനും, നിർഭയനും, കോപിഷ്ഠനും, രാത്രി സഞ്ചാരിയും, പരാക്രമിയും, ചഞ്ചലചിത്തനും, ബലം പ്രയോഗിച്ച് എന്തും ചെയ്യുന്നവനും, ധൂർത്തനും, ഭീരുവും, സർക്കാർ ആനുകൂല്യം ലഭിക്കുന്നവനും, വിവാദത്തിൽ ജയിക്കുന്നവനും, ദുഷ്ടസ്വഭാവം ചില അവസരത്തിൽ കാണിക്കുന്നവനും ആയിരിക്കും. ഈ സ്വഭാവമൊക്കെ ഉണ്ടെങ്കിലും മറ്റൊരു തരത്തിൽ ഇവർ ഗുണവാനും ഭോജനപ്രിയനും, അറിവുള്ളവനും, ദേഷ്യപ്പെട്ടാലും പെട്ടെന്ന് ശമിക്കുന്നവനും, നന്ദി മറക്കാത്തവനും, വീര്യമുള്ളവനും, സഭകളില് സംസാരിക്കാൻ സമർത്ഥനും, കള്ളം പറയാത്തവനുമായിരിക്കും. വർത്തമാനകാലത്തേക്കാൾ വരുംകാലകാര്യങ്ങളെ കുറിച്ചാണ് ഇവര്ക്ക് കൂടുതൽ ചിന്ത.
അഭിപ്രായം പറയാനുള്ള കഴിവും ജന്മനാ സാമാന്യബുദ്ധിയും കാര്യഗ്രഹണശക്തിയും ഉണ്ടായിരിക്കും. കുട്ടികൾക്ക് ഇവർ നല്ലൊരു രക്ഷകർത്താവായിരിക്കും. കാരണം കുട്ടികളെ നന്നായി സ്നേഹിക്കുന്നവരായിരിക്കും. ലഗ്നാധിപന് തന്നെ (ശനി) വ്യയാധിപൻ കൂടിയായതിനാൽ ഉയർച്ച പോലെ താഴ്ചയും ഉണ്ടാകുന്നു.
ശനിയാണ് ഇവരുടെ ഉന്നതിക്കും അധപതനത്തിനും കാരണം. ശനി ലഗ്നാധിപനും ഭാഗ്യസ്ഥാനത്ത് ഉച്ചനും ആയതുകൊണ്ട് ഉയർച്ചയും ഭാഗ്യവും നൽകുമ്പോൾ വ്യയസ്ഥാനാധിപനായതുകൊണ്ട് ദുരിതവും വ്യയവും നൽകുന്നു. അതിനാൽ ഉയർച്ചയുണ്ടാകുമ്പോൾ അതോടൊപ്പം തന്നെ താഴ്ചയും ദുരിതവുമുണ്ടാകുമെന്ന് കണക്കാക്കുന്നതിൽ തെറ്റില്ല. ജാതകത്തിൽ ശനി ദുർബലനാണെങ്കിൽ ഇവർക്ക് സഹായവാഗ്ദാനം നൽകുന്നവർ തക്കസമയത്ത് പിന്മാറിക്കളയും. ഒരു പ്രവർത്തനം തുടങ്ങുമ്പോൾ അതിന്റെ വിഷമതകളെക്കുറിച്ച് ചിന്തിക്കാതെ വരുന്നതു വരട്ടെ എന്ന രീതിയിൽ ലക്ഷ്യത്തിലെത്തുന്നതുവരെ പ്രയത്നിച്ചുകൊണ്ടിരിക്കും. പൂരുരുട്ടാതി കുംഭലഗ്നമായതിനാൽ ഏറ്റവും ശുഭഗ്രഹം ശുക്രനാണ്. ജാതകത്തിൽ ശുക്രന് ബലമുണ്ടെങ്കിൽ ഗുണഫലം ലഭിക്കും. ശുക്രനും ചൊവ്വയും ബലവാന്മാരായി യോജിച്ച് നിന്നാൽ ദാമ്പത്യസുഖം മിശ്രമായിരിക്കും. ശനി ഉച്ചനായി 9ൽ നിന്നാൽ സന്യാസിശ്രേഷ്ഠനും ചന്ദ്രനും ശുക്രനും കൂടി ശനി ഇഷ്ടസ്ഥാനങ്ങളിൽ നിന്നാൽ ആദ്ധ്യാത്മികവിഷയത്തിൽ അറിവു ലഭിക്കുന്നതായിരിക്കും. സ്വന്തം പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുന്നവരായിരിക്കും.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ധനവതികളും ഉത്തമ കുടുംബത്തിൽ ജനിച്ചവളും പഠിത്തത്തിൽ തൽപരരും സജ്ജനസമാഗമത്തിൽ വിശ്വസിക്കുന്നവളും വിദ്യയുള്ളവളും ആയിരിക്കും. എങ്കിലും പാപകർമ്മത്തിൽ താൽപര്യമുള്ളവളും ഭക്ഷണത്തിൽ വ്യവസ്ഥയില്ലാത്തവളും ദേവഭക്തയുമായിരിക്കും. വ്യാഴവും ശനിയും പരസ്പരം യോജിക്കാത്ത ഗ്രഹങ്ങളാണ്. അതുകാരണം പൂരുരുട്ടാതിക്കാർ പലതരം വിചിത്രങ്ങളും പരസ്പരവിരുദ്ധങ്ങളും അസ്വാഭാവികവും അപ്രായോഗികങ്ങളുമായ ആശയങ്ങൾ വച്ചു പുലർത്തുന്നവരാണ്. താൻ അവതരിപ്പിക്കുന്ന ആശയങ്ങൾക്ക് താന് തന്നെ തടസ്സവാദങ്ങൾ ഉന്നയിച്ച് ആശയങ്ങളെ നടപ്പിലാക്കാൻ സാധിക്കാതെ ഇടത്തരക്കാരായി തന്നെ തുടരുന്നു. പുതിയ ആശയങ്ങൾ ഉൾക്കൊള്ളാന്‍ ഇവർ എന്തിലും മുന്നിലായിരിക്കും. കുറെ കഴിയുമ്പോള്‍ അതുപേക്ഷിച്ച് മറ്റൊരു ആശയത്തിന്റെ പുറകെ പോകും. ഇത് സ്ത്രീകൾ നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബത്തിൽ പ്രശ്നങ്ങൾക്കിടവരും. ഇവർ മനസ്സിൽ കാര്യങ്ങൾ അടക്കി സൂക്ഷിക്കുന്നവരായിരിക്കും. അത് അതിരുകടന്ന് മാനസ്സിക സംഘർഷത്തിനിടവരുത്തും. സ്വന്തം അഭിപ്രായത്തിനനുസരിച്ചേ പ്രവർത്തിക്കൂ, തന്നിഷ്ടക്കാരാണിവർ. ഇതിവർക്ക് പരാജയത്തെ ഏറ്റുവാങ്ങുന്നു. ആരുടെ മുന്നിലെങ്കിലും കുമ്പിട്ടാല്‍ തല താഴ്ന്നു പോകുമെന്ന് വിശ്വസിക്കുന്നവരാണിവർ. നേതാവായി ജനിച്ചവരാണ്. മറ്റുള്ളവരെക്കാൾ കഴിവുള്ളവരാണ്. ഈ ചിന്ത ഇവർക്ക് എവിടെയും ഉയർച്ചയിലെത്തിക്കും. ഇവരുടെ ശുഭാപ്തി വിശ്വാസം ഇവരെ രക്ഷിക്കാറുണ്ട്. ഇവരുടെ മാനുഷികസിദ്ധാന്തം ഇവർക്ക് സ്വയം സ്നേഹം, സഹായം, താഴ്മ, സ്നേഹം എന്നിവ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തിയാലേ ഇവർ ചെയ്യുന്ന പ്രവൃത്തിയിൽ നിന്നും പിന്മാറൂ. സ്വഭാവത്തിൽ ഒരു തന്മയത്വം ഇവർക്കുണ്ട്. ഭർത്താവിന്റെയും കുട്ടികളുടെയും സ്നേഹാദരങ്ങൾക്കും പാത്രീഭവിക്കുന്നവരാണ്. വീട്ടുഭരണത്തിൽ പ്രഗത്ഭരായിരിക്കും.ഇവരെ കൃത്യം ആയി മനസ്സിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കാറില്ല .ആയതു കൊണ്ട് തന്നെ ഇതരക്കാരുടെ വിവാഹ ജീവിതം താരതമ്യേന വൈഷമ്യങ്ങൾ നിറഞ്ഞതാവാൻ ആണ് സാധ്യത .അതു കൊണ്ടാണ് ഇവരെ മനസ്സിലാക്കുന്ന ജീവിത പങ്കാളികളെ തന്നെ ലഭിക്കുന്ന രീതിയിൽ ഞങ്ങൾ ഈ വിവാഹ വേദി ആരംഭിച്ചത്.

No comments:

Post a Comment

2020 പൂരുരുട്ടാതി നക്ഷത്രക്കാർക്ക് എങ്ങനെ ?         രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരം .കലാ രംഗത്ത് ഉള്ളവർക്ക് നേട്ടം ...